അരുണാചല്‍ തവാങ് സെക്ടറിലെ യാങ്ത്സെ പ്രദേശത്ത് യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍ എ സി) ലംഘിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ ധീരമായി എതിര്‍ത്തുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് സഭയ്ക്ക് ഉറപ്പ് നല്‍കുന്നുവെന്നും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ നമ്മുടെ സൈന്യത്തിന് കഴിയുമെന്നും താൻ സഭയ്ക്ക് ഉറപ്പ് നല്‍കുന്നു. ഏത് അതിക്രമവും നേരിടാന്‍ നമ്മുടെ സൈന്യം സജ്ജമാണ്. നമ്മുടെ സായുധ സേനയുടെ ധീരതയെയും ധൈര്യത്തെയും സഭ പിന്തുണയ്ക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും”അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രസ്താവന നടത്തണമെന്ന് നിരവധി പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു. തവാങ് ഏറ്റുമുട്ടല്‍ സംഭവത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവന അവസാനിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ ലോക്സഭയില്‍ വാക്കൗട്ട് നടത്തി. വ്യക്തത നല്‍കിയില്ലെങ്കില്‍ സഭയ്ക്കുള്ളില്‍ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചു.