Mon. Dec 23rd, 2024

വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലിൽ കഴിയുന്ന മലയാളി യുവാവിനെ വൻതുക ദിയ നൽകി മോചിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പ്രവാസിസമൂഹം. സൗദി യുവാവ് കൈയബദ്ധത്തിൽ മരണപ്പെട്ട കേസിൽ 16 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിന് സൗദി കുടുംബം ആവശ്യപ്പെട്ട 33 കോടി കണ്ടെത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജിതമായി രംഗത്തിറങ്ങാനാണ് റിയാദിലെ സംഘടന പ്രതിനിധികളുടെ കൺവെൻഷൻ തീരുമാനിച്ചത്.

https://fb.watch/gd4L35aJpS/