Wed. Dec 18th, 2024

താമസരേഖയില്ലാത്ത വിദേശികളെ പിടികൂടുവാന്‍ പരിശോധന കര്‍ശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 1,50,000 ത്തിലേറെ അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ അനധികൃത താമസത്തിന് പിടിയിലായ 6,112 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന വ്യാപകമാക്കി. നിയമലഘനം നടത്തുന്ന താമസക്കാരെ പിടികൂടി പിഴ ഈടാക്കിയ ശേഷമായിരിക്കും നാടുകടത്തുക. ഇത്തരക്കാരുടെ വിമാന ടിക്കറ്റ് ചിലവ് സ്‍പോണ്‍സര്‍മാര്‍ വഹിക്കേണ്ടി വരുമെന്നും തൊഴിലുടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.