Sun. Jan 19th, 2025
ദില്ലി:

കേരളത്തിന്‍റെ ആയുർവേദ പരിഞ്ജാനം കെനിയയുമായി പങ്കിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ . മൻ കി ബാത്ത് പരിപാടിക്കിടെയാണ് കെനിയൻ മുൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നരേന്ദ്രമോദി പങ്ക് വെച്ചത്. എറണാകുളത്തെത്തി നടത്തിയ ആയുർവേദ ചികിത്സയിലാണ് റയില ഒഡിംഗയുടെ മകൾ റോസ്മേരിയുടെ കാഴ്ച ശക്തി തിരികെ കിട്ടിയത്.

ആയുർവേദത്തിന്‍റെ അറിവ് കെനിയയുമായി പങ്കിടണമെന്ന് ഒഡിംഗാ ആവശ്യപ്പെട്ടു. അതിന് ആവശ്യമായ ചെടികൾ അവിടെ ലഭ്യമാക്കാനും വളർത്താനും എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

ഈ മാസം ഏഴാം തിയതി മകളുടെ തുടർ ചികിത്സക്ക് വേണ്ടി എറണാകുളത്തെത്തിയ കെനിയയുടെ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ ദില്ലിയിലെത്തി നരേന്ദ്ര മോദിയെയും കണ്ടിരുന്നു. ഒരു അച്ഛന്‍റെ വികാരവായ്പ്പോടെയായിരുന്നു റയില ഒഡിംഗ കാര്യങ്ങൾ വിവരിച്ചതെന്ന് മോദി.