Thu. Apr 25th, 2024
പ​റ​വൂ​ർ:

അ​ഗ്നി​ര​ക്ഷ സേ​ന നി​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച ര​ണ്ട് സ്പീ​ഡ് ബോ​ട്ടു​ക​ളാ​യ ജ​ല​ര​ക്ഷ​ക് നീ​റ്റി​ലി​റ​ക്കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ത​ട്ടു​ക​ട​വ് ഫെ​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വിഡി സ​തീ​ശ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പു​തു​താ​യി വാ​ങ്ങി​യ 14 സ്പീ​ഡ് ബോ​ട്ടു​ക​ളി​ൽ ര​ണ്ടെ​ണ്ണ​മാ​ണ് പ​റ​വൂ​രി​ന് അ​നു​വ​ദി​ച്ച​ത്.

ജ​ല​ര​ക്ഷ​ക് 10, 12 എ​ന്ന ന​മ്പ​റി​ലു​ള്ള​താ​ണി​ത്. 40 എ​ച്ച്പി എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച ബോ​ട്ടി​ൽ എ​ട്ട്​ സേ​നാം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര ചെ​യ്യാം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സേ​ർ​ച് ലൈ​റ്റു​ക​ൾ, റോ​പ്പു​ക​ൾ, ലൈ​ഫ് ബോ​യ​ക​ൾ, ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ, വാ​ട്ട​ർ ഡ്രെ​യി​ൻ പ​മ്പ് എ​ന്നി​വ ഓ​രോ ബോ​ട്ടി​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ഴ​ക​ളി​ലും കാ​യ​ലു​ക​ളി​ലും ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പ​റ​വൂ​ർ നി​ല​യ​ത്തി​ന് ഇ​തു​മൂ​ലം സാ​ധി​ക്കും.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി​എ പ്ര​ഭാ​വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ വി​എ​സ് സ​ജി​ത, റീ​ജ​ന​ൽ ഫ​യ​ർ ഓ​ഫി​സ​ർ കെകെ ഷി​ജു, പ​റ​വൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി ജി റോ​യ്, അ​സി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ബൈ​ജു പ​ണി​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​ഴ​യി​ൽ വീ​ണ​യാ​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച പെ​രു​മ്പ​ട​ന്ന സ്വ​ദേ​ശി സു​ഭാ​ഷി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.