Mon. Dec 23rd, 2024
ഉത്തർപ്രദേശ്:

യുക്രൈനെതിരെയുള്ള റഷ്യന്‍ സൈനിക അധിനിവേശം അവസാനിപ്പിക്കാന്‍ ലോകം തേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായമെന്ന് ബിജെപി എം പി ഹേമമാലിനി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയ്ക്കാണ് ബോളിവുഡ് നടിയും എംപിയുമായ ഹേമാമാലിനിയുടെ പരാമര്‍ശം. മോദിജിയുടെ പേര് ലോകശ്രദ്ധയിലെത്തി. രാജ്യത്തെ മോദിജി ഒരുപാട് ഉയരങ്ങളിലെത്തിച്ചു. നമുക്കും ഇത് അഭിമാനം നല്‍കുന്ന വിഷയമാണ്.

ലോകം അദ്ദേഹത്തെ അത്രയധികം ബഹുമാനിക്കുന്നുണ്ട് അതിനാലാണ് റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലോകം മോദിജിയോട് സഹായം തേടിയതെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് പ്രസ്താവന. കഴിഞ്ഞ ഏതാനു വര്‍ഷത്തിന് ഇടയില്‍ മോദിജ് രാജ്യത്തിന് പുതിയ രൂപം നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ പ്രചാരണത്തിനിടയിലാണ് പരാമര്‍ശം.