Mon. Dec 23rd, 2024
കിയവ്​:

യുദ്ധം ഏവർക്കും സങ്കടങ്ങൾ മാത്രമാണ്​ സമ്മാനിക്കുന്നത്​. റഷ്യയുടെ യുക്രെയ്​ൻ അധിനിവേശം സംബന്ധിച്ച്​ വാർത്ത അവതരിപ്പിക്കുന്നതിനിടെ സ്വന്തം പാർപ്പിടം തകർന്നുവീഴുന്ന കാഴ്​ച കണ്ട ഞെട്ടലിലാണ്​ ഒരു മാധ്യമപ്രവർത്തക. ബി ബി സി അവതാരക ഒള്‍ഗ മാല്‍ചെവ്‌സ്‌ക താമസിക്കുന്ന കിയവിലെ ഫ്ലാറ്റ്​ സമുച്ചയമാണ്​ റഷ്യൻ ബോംബിങ്ങിൽ തകർന്നത്​.

ദൃഷ്യങ്ങൾ കണ്ട്​ സ്തബ്​ധയായി പോയ ഒൾഗക്ക്​ കുറച്ച്​ സമയത്തേക്ക്​ വാക്കുകൾ കിട്ടിയില്ല. ‘എന്റെ വീട്ടിലും ബോംബ്‌ വീണു…’ ഞെട്ടലോടെ അവര്‍ അവതരണം തുടര്‍ന്നു. ബി ബി സി വേള്‍ഡിൽ കരിൻ ജിയനോണിക്കൊപ്പമായിരുന്നു അവർ പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നത്​.