Fri. May 3rd, 2024
കിയവ്:

യുക്രെയ്നിൽനിന്ന് അതിർത്തി രാജ്യങ്ങളിലേക്ക് കടക്കാൻ ബുദ്ധിമുട്ടി ഇന്ത്യക്കാർ. കിഴക്കൻ മേഖലയിലുള്ളവരാണ് കൂടുതൽ ദുരിതം നേടുന്നത്. വാഹനങ്ങൾ ലഭ്യമല്ലാത്തതാണ് ​പ്രധാന പ്രശ്നം.

അതേസമയം, പോളണ്ട് അതിർത്തിയിൽ എത്തുന്നവർക്കുള്ള മാർഗനിർദേശം ഇന്ത്യൻ എംബസി പുതുക്കി. ഒന്നിച്ച് പോളണ്ടിൽ എത്തുന്നത് ഒഴിവാക്കണം, രണ്ട് പോയിന്റുകൾ വഴിയേ ഇന്ത്യക്കാർ പോകാവൂ, സുരക്ഷിതമെങ്കിൽ തൽക്കാലം താമസസ്ഥലങ്ങളിൽ തുടരണം, രാത്രി എത്തുന്നത് ഒഴിവാക്കണം, അതിർത്തിയിലേക്ക് പോകുന്നതി​ന് മുമ്പായി എംബസിയെ അറിയിക്കണം എന്നീ കാര്യങ്ങളാണ് മാർഗനിർദേശത്തിലുള്ളത്.

എല്ലാ ഇന്ത്യൻ പൗരന്മാരും അതിർത്തി പോസ്റ്റുകളിലെയും കിയവിലെ ഇന്ത്യൻ എംബസിയുടെ എമർജൻസി നമ്പറുകളിലും വിളിച്ച് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തണം. എന്നിട്ട് മാത്രമേ അതിർത്തി പോസ്റ്റുകളിലേക്ക് പോകാൻ പാടുള്ളൂ.