Thu. Jan 23rd, 2025
കിയവ്:

യുക്രെയ്ൻ തലസ്ഥാനമായ കിയവിലേക്കുള്ള റഷ്യൻ സൈനിക വാഹനവ്യൂഹത്തിന്‍റെ യാത്ര തടയാൻ ശ്രമിക്കുന്ന യുക്രെയ്ൻ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യന്‍ പട്ടാളത്തിന്‍റെ വാഹനം കിയവിലേക്ക് കടക്കുമ്പോള്‍ തടഞ്ഞുകൊണ്ടു മുന്നില്‍ നില്‍ക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാം. റഷ്യൻ സൈന്യം കിയവ് കീഴടക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

ടാങ്കുകൾക്ക് മുന്നിലാണ് യുവാവ് നിൽക്കുന്നത്. വഴിതിരിച്ചുവിടുന്ന വാഹനത്തിന്‍റെ മുന്നിലേക്ക് യുവാവ് വീണ്ടുമെത്തുന്നു എങ്കിലും യുവാവിനെ വകവെക്കാതെ വാഹനനിര കടന്നുപോകുന്നതാണ് വിഡിയോയിലുള്ളത്.