Mon. Dec 23rd, 2024
തി​രൂ​ർ:

വി​ദ്യാ​ർത്ഥിക​​ൾ​ക്ക് മു​ന്നി​ൽ ടീ​ച്ച​റെ വ​ടം കെ​ട്ടി ര​ക്ഷി​ച്ച്​ അ​ഗ്നി​ര​ക്ഷ സേ​ന. കി​ണ​റ്റി​ൽ വീ​ണ ആ​ളെ എ​ങ്ങ​നെ വ​ടം​കെ​ട്ടി മു​ക​ളി​ലെ​ത്തി​ക്കാം എ​ന്ന് കാ​ണി​ക്കു​ന്ന​തി​ന് മാ​തൃ​ക​യാ​യി നി​ന്നു​കൊ​ടു​ത്ത​താ​ണ് അ​ധ്യാ​പി​ക​യാ​യ അ​മ്പി​ളി. അ​ധ്യാ​പി​ക​യെ വ​ട​ത്തി​ലൂ​ടെ മു​ക​ളി​ലേ​ക്കു​യ​ർ​ത്തു​ന്ന കാ​ഴ്ച കു​ട്ടി​ക​ൾ​ക്ക് ഒ​രേ സ​മ​യം അ​മ്പ​ര​പ്പും അ​തി​ശ​യ​വു​മു​ണ​ർ​ത്തി​യ അ​നു​ഭ​വ​മാ​യി.

അ​ഗ്നി​സു​ര​ക്ഷ കേ​ന്ദ്ര​ത്തി​ൽ തൃ​ക്ക​ണ്ടി​യൂ​ർ പി​പി​എ​ൻഎം​എ ​യുപി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഒ​രു​ക്കി​യ ക്ലാ​സ് ആ​യി​രു​ന്നു വേ​ദി. തി​രൂ​ർ അ​ഗ്നി​ര​ക്ഷ സേ​ന സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ ​എം പ്ര​മോ​ദ്കു​മാ​ർ കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട​മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി. വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ട്ട​യാ​ളു​ക​ൾ​ക്കും തൊ​ണ്ട​യി​ൽ ഭ​ക്ഷ​ണം കു​ടു​ങ്ങി​യ മു​തി​ർ​ന്ന​വ​ർ​ക്കും ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കും ന​ൽ​കേ​ണ്ട പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ, കി​ണ​റ്റി​ലും കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ലും കു​ടു​ങ്ങി​യ​വ​രെ വ​ടം ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​ിക്കുന്ന രീ​തി​ക​ൾ, വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ഷി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ൾ, അ​ഗ്നി​ബാ​ധ നേ​രി​ടു​മ്പോ​ൾ വി​വി​ധ ശൈ​ലി​ക​ളി​ൽ വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന രീ​തി​ക​ൾ തു​ട​ങ്ങി​യ​വ വി​ദ്യാ​ർത്​ഥി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ച്ചു കാ​ണി​ച്ചു.

അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി ​സു​നി​ൽ​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫി​സ​ർ​മാ​രാ​യ ര​മേ​ശ്ബാ​ബു, ജേ​ക്ക​ബ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫി​സ​ർ​മാ​രാ​യ സ​തീ​ഷ്​ കു​മാ​ർ, പ്ര​ജി​ത്, അ​ഖി​ൽ, ര​മേ​ശ്, അ​ഭി​ലാ​ഷ്, ജി​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പി​ക സു​ജാ​ത, പിടിഎ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ് പിവി പ്ര​മോ​ദ്കു​മാ​ർ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ന​ബീ​സു, ഷൈ​ജു, അ​ധ്യാ​പ​ക​രാ​യ മി​നി, അ​മ്പി​ളി, ജി​ഷ, ര​ജ​നി, സു​ർ​ജി​ത്, സു​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.