Wed. Jan 22nd, 2025
ഡൽഹി:

യുദ്ധഭീതിയിലുള്ള യുക്രൈനിൽനിന്ന് ഇന്ത്യക്കാരുമായി തിരിച്ച ആദ്യവിമാനം ഡൽഹിയിലെത്തി. വിദ്യാർത്ഥികളടക്കമുള്ള 242 പേരുമായാണ് ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനമെത്തിയത്.

സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് യുക്രൈനിൽ കഴിയുന്ന ഇന്ത്യക്കാരെ എത്രയും വേഗം തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ എംബസി ആരംഭിച്ചത്. ഡൽഹി വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥികളെ കുടുംബങ്ങൾ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. യുക്രൈനിൽ ഇപ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും ആവശ്യമായ എല്ലാം സഹായങ്ങളും എംബസി നൽകുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.