Sat. Jan 18th, 2025
കൊച്ചി:

ഹീനമായ കുറ്റകൃത്യമാണ് തനിക്കു നേരെ ഉണ്ടായതെന്ന് ആക്രമിക്കപ്പെട്ട നടി ഹൈകോടതിയില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ ദിലീപിന്റെ ഹരജിയെ എതിര്‍ത്തുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഇക്കാര്യങ്ങൾ ഹൈകോടതിയിൽ പറഞ്ഞത്.

തനിക്കെതിരെ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നതു മാത്രമാണ് തന്റെ താൽപര്യമെന്ന് നടി അറിയിച്ചു. സത്യം കണ്ടെത്തുന്നതിന് വേണ്ടിയാണ് തുടരന്വേഷണം. അതിനാൽ തുടരന്വേഷണം നടക്കണമെന്നും നടി പറഞ്ഞു.

പ്രതിയുടെ അടുത്ത സുഹൃത്ത് എന്നു പറയുന്നയാളുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിണമെങ്കിൽ അന്വേഷണം ആവശ്യമാണ്. തനിക്ക് നേരെ നടന്ന കുറ്റകൃത്യത്തിന് പിന്നില്‍ പ്രവർത്തിച്ചത് ആരൊക്കെയാണെന്ന് അറിയണമെന്നും നടി കോടതിയിൽ അറിയിച്ചു.