Mon. Dec 23rd, 2024
തെ​ഹ്‌​റാ​ൻ:

ഇ​റാ​നി​ൽ ത​ബ്രി​സി​ലെ ന​ഗ​ര​പ്ര​ദേ​ശ​ത്ത് സൈ​നി​ക യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു. രണ്ട് പൈ​ല​റ്റു​മാ​രും പാ​ർ​ക്ക് ചെ​യ്ത കാ​റി​ലി​രു​ന്ന ഒ​രു സി​വി​ലി​യ​നു​മാ​ണ് മ​രി​ച്ച​ത്. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടു മ​ണി​ക്കാ​ണ് അ​പ​ക​ടം. സ്കൂ​ളി​നു സ​മീ​പ​മു​ള്ള മൈ​താ​ന​ത്താ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ഫ്5 വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ റെ​സ യൂ​സെ​ഫി പ​റ​ഞ്ഞു.