Thu. Apr 3rd, 2025
ഹൈദരാബാദ്:

ആന്ധ്രപ്രദേശ് വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഢി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയ സ്തംഭനമാണ് മരണകാരണം. പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ദുബൈ എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിനായി ദുബായിൽ പോയിരുന്ന ഗൗതം റെഡ്ഡി കഴിഞ്ഞ ദിവസമാണ് മടങ്ങിവന്നത്. ഗൗതം റെഡിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

2019 ൽ അത്മാകുർ നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭാര്യയും മകനുമാണ് അദ്ദേഹത്തിനുള്ളത്.