Mon. Dec 23rd, 2024
മുംബൈ:

ഒളിവിൽ കഴിയുകയായിരുന്ന വരാപ്പുഴ പീഡന കേസ് പ്രതി പയ്യന്നൂർ സ്വദേശി വിനോദ് കുമാറിനെ കൊന്ന് കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കാശിദ് ഗ്രാമത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്തെ റിസോർട്ടിലെ മസാജ് പാർലറിൽ ജോലിചെയ്തുവരികയായിരുന്നു. റിസോർട്ടിനടുത്തുള്ള ആദിവാസി കോളനിയിൽ വെച്ച് മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. അടിച്ചുകൊന്നു മൃതദേഹത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളുകയായിരുന്നു.