Sun. Feb 23rd, 2025
ഡൽഹി:

സമാജ് വാദി പാർട്ടിയെയും, ബഹുജൻ സമാജ് പാർട്ടിയെയും കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിനോട് മുന്നോടിയായി ലഖ്നൗവിലെ സരോജിനി നഗറിൽ നടന്ന പൊതുറാലിയിലാണ് ഇരുപാർട്ടികളെയും രാജ്‌നാഥ് സിങ് പരിഹസിച്ചത്.

ലക്ഷ്മി ദേവി എപ്പോഴും താമരയിലാണ് എത്തുന്നത്, ദേവി സൈക്കിളിൽ വരുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. ഇനി അതല്ല, ആനപ്പുറത്തിരിക്കുകയോ കൈ വീശുകയോ ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഉത്തർപ്രദേശിൽ താമര വിരിഞ്ഞാൽ മാത്രമേ അഭിവൃദ്ധിയും വളർച്ചയും ഉണ്ടാകൂ എന്ന് വളരെ വ്യക്തമാണ്,’ സിങ് പറഞ്ഞു.

തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളായ സമാജ്‍വാദി പാർട്ടിക്കും തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയായ ബഹുജൻ സമാജ് പാർട്ടിക്കും എതിരെയുള്ള മറപിടിച്ച ആക്രമണമായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.