Thu. Dec 19th, 2024
ജയ്പൂർ:

പബ്ജി കളിക്കാനായി പുതിയ മൊബൈൽ ഫോൺ വാങ്ങിനൽകാത്തതിൽ മനം നൊന്ത് 18 കാരി തൂങ്ങിമരിച്ചു. വെള്ളിയാഴ്ച ജയ്പൂരിലെ സോഡാലയിലാണ് സംഭവം. ഈ മാസം 13 നായിരുന്നു പ്ലസ്ടു വിദ്യാർഥിനിയുടെ ജന്മദിനം.

പബ്ജി കളിക്കാനായി ജന്മദിനത്തിൽ പുതിയ മൊബൈൽ സമ്മാനായി വേണമെന്ന് പെൺകുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞാൽ പുതിയ ഫോൺ വാങ്ങിക്കാമെന്ന് അവളുടെ പിതാവ് ഉറപ്പ് നൽകിയിരുന്നു.

എന്നാൽ ഇതിൽ വിഷമിച്ചാണ് പെൺകുട്ടി ആത്മഹത്യചെയ്തതെന്ന് ജയ്പൂർ പൊലീസ് സൂപ്രണ്ട് രാജ്കുമാർ ഗുപ്ത പറഞ്ഞതായി എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.