Mon. Dec 23rd, 2024
കിയവ്:

റഷ്യയുടെ ആക്രമണ ഭീഷണിയിൽ കഴിയുന്ന യുക്രൈനിൽ നിന്ന് രക്ഷപ്പെടാനാകാതെ ഇന്ത്യൻ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്ന് മടങ്ങി എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന് പൗരന്മാർക്ക് ഇന്ത്യൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

‘ഇവിടത്തെ സാഹചര്യം ശരിക്കും മോശമാണ്. ചില വിദ്യാർത്ഥികൾ ടിക്കറ്റ് ബുക് ചെയ്തിരുന്നു. എന്നാൽ ഫ്ളൈറ്റുകൾ കാൻസൽ ചെയ്തിരിക്കുകയാണ്.’ – യുക്രൈനിലെ വിദ്യാർത്ഥിയായ ഹർഷ് ഗോയൽ പറഞ്ഞു.

‘വിദ്യാർത്ഥികളോട് ഇവിടെ വിട്ടുപോകാനാണ് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ എയർ ടിക്കറ്റുകൾക്ക് വലിയ വിലയാണ് ഈടാക്കുന്നത്. പലർക്കും അത് താങ്ങാൻ കഴിയുന്നില്ല.

ഇമെയിൽ വഴിയും ടെലിഫോൺ വഴിയും ഞങ്ങൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇവിടെ സുരക്ഷിതരാണെന്ന് മറുപടിയാണ് അവർ നൽകുന്നത്. എന്തെങ്കിലും സംഭവിച്ചാൽ അവർ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ’- ഹർഷ് ഗോയൽ കൂട്ടിച്ചേർത്തു.