Thu. Jan 23rd, 2025
അമൃത്‌സർ:

പഞ്ചാബിലെ ജലന്തറിലെ ക്ഷേത്രം സന്ദർശിക്കാൻ, പ്രാദേശിക ഭരണകൂടത്തിന്റെ അനാസ്ഥ കാരണം തനിക്കു സാധിച്ചില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസമാദ്യം ഫിറോസ്പുരിൽ റോഡ് യാത്രയ്ക്കിടെ തടസ്സം നേരിട്ടതിനെത്തുടർന്ന് മടങ്ങിയ ശേഷം പഞ്ചാബിലേക്കുള്ള മോദിയുടെ ആദ്യ യാത്രയായിരുന്നു ഇന്നലത്തേത്.

ത്രിപുരമാലിനി ദേവീ ക്ഷേത്രത്തിൽ പോകാനാണ് മോദി പദ്ധതിയിട്ടിരുന്നത്. ‘‘പഞ്ചാബിലെ സ്ഥിതി ഇത്രയ്ക്കു മോശമാണ്. ക്ഷേത്രത്തിലെത്തി പ്രാർഥിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്നാൽ, പൊലീസിനും ഭരണസംവിധാനത്തിനും അതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല. സുരക്ഷയൊരുക്കാനാവില്ലെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. ഹെലികോപ്റ്ററിൽ പോകാനാണ് അവർ എന്നോടു പറഞ്ഞത്. ഞാൻ ഇനിയും വരും. ക്ഷേത്രത്തിലെത്തും’’ – ജലന്തറിലെ തിരഞ്ഞെടുപ്പു യോഗത്തിൽ മോദി പറഞ്ഞു.