Thu. Jan 23rd, 2025

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. വാലന്റൈൻസ് ഡേയിൽ പേളിയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകി അമ്പരപ്പിച്ചിരിക്കുകയാണ് ശ്രീനിഷ്.

ബൈക്കുകളോടും ബുള്ളറ്റിനോടുമെല്ലാം ഏറെ പ്രണയം സൂക്ഷിക്കുന്ന പേളിയ്ക്കായി ബിഎംഡബ്ല്യു ജി310ആർ ബൈക്കാണ് ശ്രീനി സമ്മാനിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിനു മുകളിലാണ് ബിഎംഡബ്ല്യു ജി310ആർ ബൈക്കിന്റെ വില.

“ഇതൊരു വലിയ സർപ്രൈസ് ആയിരുന്നു! ഞാൻ ഏറെ സന്തോഷത്തിലാണ്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്. ഈ സമ്മാനത്തിന് പിന്നിൽ ഒരുപാട് അർത്ഥങ്ങൾ മറഞ്ഞിരുന്നു. അതാണ് ഇതിനെ സൂപ്പർ സ്പെഷ്യൽ ആക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി ശ്രീനി. നിളാ… നിനക്ക് മുന്നിൽ ഒരു അത്ഭുത നായകനുണ്ട്,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.