Thu. Apr 25th, 2024
തിരുവനന്തപുരം:

ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല 17ന്. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പൊങ്കാല തര്‍പ്പണമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20നു പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തില്‍നിന്നു പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല.