വാഷിങ്ടൺ:
യുക്രെയ്നെതിരായ റഷ്യൻ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. യുക്രെയ്നെ റഷ്യ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിനുമായി നടത്തിയ ടെലിഫോൺ ചർച്ചക്കിടെയാണ് ജോ ബൈഡൻ നിലാപാട് അറിയിച്ചത്.
യുക്രെയ്നെ ആക്രമിച്ചാൽ റഷ്യ വലിയ വില നൽകേണ്ടിവരും. റഷ്യൻ അധിനിവേശം വ്യാപക മാനുഷിക ദുരിതങ്ങൾക്ക് വഴിതെളിക്കുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
നയതന്ത്ര നീക്കത്തിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് റഷ്യ മുൻഗണന നൽകുന്നത്. മറ്റ് നടപടികൾക്കും യു എസ് തയ്യാറാണെന്നും ജോ ബൈഡൻ വ്യക്തമാക്കി.