Mon. Dec 23rd, 2024
പാ​രി​സ്:

കൊ​വി​ഡി​ന്റെ പേ​രി​ൽ തു​ട​രു​ന്ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ കാ​ന​ഡ​യി​ൽ വ​ൻ പ്ര​തി​ഷേ​ധ ജ്വാ​ല തീ​ർ​ത്ത ‘ഫ്രീ​ഡം കോ​ൺ​വോ​യ്’ പാ​രി​സി​ലും സം​ഘ​ടി​പ്പി​ക്കു​ന്നു. കൊ​വി​ഡ് നി​യ​​ന്ത്ര​ണ​ങ്ങ​ൾ​ക്കും പ്ര​സി​ഡ​ന്റ് മാ​ക്രോ​ണി​നു​മെ​തി​രാ​യ ട്ര​ക്കു​ക​ളു​ടെ വ​ൻ പ്ര​തി​ഷേ​ധം ഫ്ര​ഞ്ച് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ പാ​രി​സ് ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു. ഏ​പ്രി​ലി​ൽ രാ​ജ്യ​ത്ത് ​പ്ര​സി​ഡ​ന്റ് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി​പ​ക്ഷ​വും തീ​വ്ര വ​ല​തു​പ​ക്ഷ​വും ചേ​ർ​ന്ന് ട്ര​ക്കു​ക​ളു​ടെ കൂ​റ്റ​ൻ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് റ​സ്റ്റാ​റ​ന്റു​ക​ൾ, ബാ​റു​ക​ൾ, തി​യ​റ്റ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പൊ​തു ഇ​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ​വാ​ക്സി​നേ​ഷ​ൻ രേ​ഖ കാ​ണി​ക്ക​ണ​മെ​ന്ന് നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. കാ​ന​ഡ​യി​ൽ ട്ര​ക്കു​ക​ൾ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ വാ​ക്സി​നേ​ഷ​ൻ രേ​ഖ നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​ണ് ‘ഫ്രീ​ഡം കോ​ൺ​വോ​യി’​ക്ക് കാ​ര​ണ​മാ​യ​ത്.

പാ​രി​സ് ന​ഗ​ര​ത്തി​ൽ ഫ്രീ​ഡം കോ​ൺ​വോ​യ് ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത പൊ​ലീ​സ് സ​ന്നാ​ഹം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.