Wed. Jan 22nd, 2025

കാറിലെ മുഴുവൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ഘടിപ്പിക്കണമെന്ന് വാഹനനിർമ്മാതാക്കളോട് നിര്ദേശിക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. കാറിന്റെ പിൻസീറ്റിൽ നടുക്കിരിക്കുന്നവർക്ക് ഉൾപ്പെടെ ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനാണ് നിർദേശം. ഇത് സംബന്ധിച്ചുള്ള കരടുരേഖ ഈ മാസം പുറത്തിറക്കും.

മുന്നിലെയും പിന്നിലെയും രണ്ട് സെറ്റുകളിൽ മാത്രമാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന കാറുകളിൽ വൈ ആകൃതിയിലുള്ള ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റുള്ളത്. വളരെ ചുരുക്കം വാഹനനിർമ്മാതാക്കൾ മാത്രമാണ് നടുവിലെ സീറ്റിൽ ഇത് പിടിപ്പിക്കുന്നത്. ചില കാറുകളിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നവർക്ക് വയറിനു മുകളിലൂടെ ധരിക്കാവുന്ന ലാപ് ബെൽറ്റുകളാണുള്ളത്. 

നിലവിൽ പിന്നിലിരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് നിര്ബന്ധമല്ലെങ്കിലും പുതിയ നിർദേശം പ്രാബല്യത്തിൽ വന്നാൽ, ഇത് നിർബന്ധമാക്കാൻ സാധ്യതയുണ്ട്. എട്ട് പേർക്ക് യാത്ര ചെയ്യാവുന്ന കാറിൽ ആറ് എയർ ബാഗെങ്കിലും നിർബന്ധമായും വേണമെന്ന് മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. ഈ നിയമം ഒക്ടോബര് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.