Mon. Dec 23rd, 2024

തിരുവനന്തപുരത്തെ പ്രമുഖ മനോരോഗ വിദഗ്ധനായ ഡോ. ഗിരീഷ് പോക്‌സോ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. ചികിത്സയ്ക്കായി വന്ന പതിമൂന്നു വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ഗിരീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 

പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് അധ്യാപകർ പറഞ്ഞതിനെ തുടർന്ന് 2017 ലാണ് കുട്ടിയെ ചികിത്സയ്ക്കായി ഗിരീഷിന്റെയടുത്തേക്ക് കൊണ്ടുവന്നത്. ചികിത്സയ്ക്കിടെ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയും, ഇത് പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ ഈ കാര്യം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പ്രതിയെ അറസ്റ് ചെയ്യാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള ആരോപണങ്ങളും ഇതിനിടെ ഉണ്ടായിരുന്നു.