Mon. Dec 23rd, 2024
വാഷിങ്​ടൺ:

2023 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്​-1ബി വിസകൾക്കുള്ള പ്രാരംഭ രജിസ്ട്രേഷൻ മാർച്ച് ഒന്നിന്​ ആരംഭിക്കുമെന്ന്​ യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് അറിയിച്ചു. മാർച്ച് 18 വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​.

ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക്​ ഒരു സ്ഥിരീകരണ നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച്​ രജിസ്ട്രേഷൻ ട്രാക്ക് ചെയ്യാൻ കഴിയും. അതേസമയം, ഇതുപയോഗിച്ച്​ കേസ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ സാധിക്കില്ല. 10 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.