Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ജമ്മു കശ്മീരിലെ സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലും പുല്‍വാമയിലും നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ജയ്‌ഷെ മുഹമ്മദ് (ജെഎം) കമാൻഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം.

കൊല്ലപ്പെട്ടവരില്‍ വിദേശി ഉൾപ്പെടെ നാല് പേർ ജെയ്‌ഷെ മുഹമ്മദിൽ പെട്ടവരാണെന്നും ഒരാൾ ലഷ്‌കർ ഇ തൊയ്ബയിൽ നിന്നുള്ളയാളാണെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. 12 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലുകളിലാണ് അഞ്ച് പേരെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

ദക്ഷിണ കശ്മീരിലെ പുൽവാമയിലെ നൈറ ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടലിലാണ് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. നൈറ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസും സൈന്യവും അർദ്ധസൈനിക വിഭാഗവും സംയുക്തമായി പ്രദേശം വളയുകയായിരുന്നു.