Wed. Jan 22nd, 2025
ബാഗ്ദാദ്:

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം നടന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സംഭവം. ആറ് റോക്കറ്റുകള്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വന്നതായി റിപ്പോർട്ടിൽ പറയുന്നു.

നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമില്ല. ബാഗ്ദാദ് ഇന്റർനാഷനൽ എയർപോർട്ടിന്റെ റൺവേകളിലും പാർക്കിംഗ് ഏരിയകളിലുമാണ് റോക്കറ്റുകൾ പതിച്ചത്. ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥനാണ് ആക്രമണത്തിന്റെ വിവരങ്ങൾ സ്പുട്‌നിക് വാര്‍ത്താ ഏജന്‍സിക്ക് നല്കിയത്.

”കുറഞ്ഞത് ആറ് റോക്കറ്റുകളെങ്കിലും വിമാനത്താവളത്തിന് നേരെ വന്നിട്ടുണ്ട്. ഇവ റണ്‍വേയുടെ സമീപത്തും പാര്‍ക്കിങ് ഏരിയയിലും പതിക്കുകായിരുന്നു, ലാന്‍റ് ചെയ്തിട്ടുണ്ടായിരുന്ന ഒരു വിമാനം റോക്കറ്റ് ഇടിച്ച് തകർന്നിട്ടുണ്ട്”- സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.