Mon. Dec 23rd, 2024

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം ‘വെയിലി’ന്‍റെ റിലീസ് മാറ്റി വച്ചു. കൊവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് തന്നെയാണ് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

‘തിയറ്ററിൽ ഉടമകളുടെ അഭ്യാർത്ഥന പരി​ഗണിച്ചും, കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോ​ഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തിയറ്ററുകളിലും വെയിൽ എത്രയും വേ​ഗം ഉയരുകയും തിളങ്ങുകയും ചെയ്യും’, എന്നാണ് ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് പ്രസ്താവനയിൽ അറിയിച്ചത്.