Mon. Dec 23rd, 2024

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നിമിഷ സജയൻ. നിമിഷ സജയൻ ചെയ്‍ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. നിമിഷ സജയൻ കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ പുലര്‍ത്തുന്ന നടിയുമാണ്. ഇതാദ്യമായി മറാത്തി സിനിമയില്‍ അഭിനയിക്കുകയാണ് നിമിഷ സജയൻ.

‘ഹവ്വാഹവ്വായ്’എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ മറാത്തിയില്‍ എത്തുന്നത്. മഹേഷ് തിലേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിമിഷ സജയൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.