ലണ്ടൻ/വാഷിങ്ടൺ:
റഷ്യൻ അധിനിവേശ ആശങ്കകൾക്കിടെ അമേരിക്കയും ബ്രിട്ടനും യുക്രെയ്നിലെ എംബസിയിൽനിന്ന് ജീവനക്കാരെ പിൻവലിക്കാൻ തുടങ്ങി. ബ്രിട്ടീഷ് നയതന്ത്രജ്ഞർക്ക് പ്രത്യേക ഭീഷണികളില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കിയവിൽ ജോലി ചെയ്യുന്ന പകുതിയോളം ജീവനക്കാരും യു കെയിലേക്ക് മടങ്ങും.
യുക്രെയ്നിലെ യു എസ് എംബസിയിലെ അമേരിക്കൻ ഉദ്യോSഗസ്ഥരുടെ കുടുംബങ്ങളോട് രാജ്യംവിടാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആണ് ഞായറാഴ്ച ഉത്തരവിട്ടത്. എപ്പോൾ വേണമെങ്കിലും അധിനിവേശം പ്രതീക്ഷിക്കാമെന്ന് പറഞ്ഞാണ് അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാരോട് രാജ്യവിടാൻ ആവശ്യപ്പെട്ടത്. നടപടി ഒഴിപ്പിക്കലല്ലെന്നും കിയവ് എംബസി തുറന്ന് പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.