Thu. Jan 23rd, 2025
minnal vaccine

കോവിഡ് കണക്കുകൾ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ വലിയ ജാഗ്രത വേണമെന്നാണ് കേന്ദ്രവും കേരള സർക്കാരും അറിയിച്ചിരിക്കുന്നത്. പലവിധ വകഭേദങ്ങളിൽ വരുന്ന കോവിഡിനെ ഇനിയും പിടിച്ചു കെട്ടാൻ ആരോഗ്യമേഖലക്ക് കഴിഞ്ഞിട്ടില്ല. ആ അവസരത്തിലാണ് കേരള സർക്കാരും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി ജാഗ്രത നിർദ്ദേശങ്ങൾ ജനങ്ങളിലെക്കെത്തിക്കാൻ തയ്യാറായത്.

ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത് NHM – മുമായി സഹകരിച്ചു തിരുവനന്തപുരം ഡിപിഐയിൽ പ്രവർത്തിച്ചു വരുന്ന ടെൻ പോയിന്റ് മീഡിയയുടെ പുതിയ കോവിഡ് ജാഗ്രത വീഡിയോയാണ്. വാക്‌സിൻ എടുക്കണമെന്നും SMS (സോപ്പ് , മാസ്ക് ,സാനിറ്റൈസർ) പാലിക്കണമെന്നും വീഡിയോയിലൂടെ ബോധവൽക്കരണം നടത്തുകയാണ് സർക്കാരിനൊപ്പം ടെൻ പോയിന്റ് മീഡിയയും.

ബേസിൽ ജോസഫിന്റെയും ടോവിനോയുടെയും പുതിയ ചിത്രമായ മിന്നൽ മുരളിയിലെ ” തീ മിന്നൽ ” പാട്ടിന്റെ പാരഡിക്കൊപ്പം ചുവടുവെച്ചാണ് “മിന്നൽ വാക്‌സിൻ” ഈ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വയറലായ വീഡിയോ ഇതിനോടകം ബേസിൽ ജോസഫടക്കം നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ അവസാനം കോറോണയെ നശിപ്പിക്കുന്ന വാക്‌സിനേയും കാണുവാൻ സാധിക്കും