Wed. Nov 6th, 2024
ആലപ്പുഴ:

ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവർക്കായി പനി ക്ലിനിക്ക് ആരംഭിച്ചു. ഇവർക്ക്‌ പ്രത്യേക നിരീക്ഷണവും ചികിത്സയും ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. ജില്ലാ മെഡിക്കൽ ഓഫീസർ ജെ ബോബൻ അധ്യക്ഷനായി.

സർക്കാർ ഹോമിയോ ചികിത്സാകേന്ദ്രങ്ങളിൽ കൊവിഡ്-കൊവിഡാനന്തര രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ചികിത്സയും രോഗപ്രതിരോധമരുന്നുകളും വിതരണംചെയ്യുമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു.
നേരിട്ടെത്തി ചികിത്സ തേടാൻ കഴിയാത്തവർക്ക് www.esanjeev aniopd.in എന്ന വെബ്സൈറ്റ് മുഖേന ഇ- സഞ്‌ജീവനി ടെലിമെഡിസിൻ സേവനവും,1800-599-2011 (ടോൾ ഫ്രീ), 8281238993 എന്നീ നമ്പരുകളിൽ ടെലികൺസൾട്ടേഷൻ സേവനവും പ്രയോജപ്പെടുത്താം.

ഹോമിയോപ്പതി വകുപ്പിലെ എല്ലാ ചികിത്സാസ്ഥാപനങ്ങളുടെയും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ സർക്കാരിന്റെ എന്റെ ജില്ലാ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ കെ ജി ശ്രീജിന, ആശുപത്രി സൂപ്രണ്ട് പ്രിൻസി സെബാസ്റ്റ്യൻ, ആർഎംഒ വി എൻ ഉമാദേവി എന്നിവർ പങ്കെടുത്തു.