Mon. Dec 23rd, 2024
ochira ci p vinod

സഹോദരിയെ വിളിക്കാന്‍ കായംകുളം എംഎസ്എം കോളേജിലേക്ക് പുറപ്പെട്ട അഫ്‌സല്‍ എന്ന യുവാവിനെയും ഉമ്മയെയും വാരാന്ത്യ ലോക്ക്ഡൗണില്‍ തടഞ്ഞു വിവാദത്തിലായ ഓച്ചിറ സി ഐ പി വിനോദ് മുൻപ് കുറ്റ്യാടി സി ഐ ആയി ജോലി ചെയ്യവേ അടുക്കത്ത് നരയങ്കോട് ജുമാ മസ്ജിദിലെ ഇമാമിനെയും, മുതവല്ലിയെയും  പെരുന്നാൾ ദിവസം തല്ലിയ അനുഭവം ഫേസ്ബുക്കിൽ പങ്ക് വച്ച് യുവാവ്. ഷബീർ അലി എന്ന യുവാവാണ് മുഖ്യമന്ത്രിക്ക് അന്ന് സംയുക്ത മഹല്ല് കമ്മറ്റി നൽകിയ പരാതിയുടെ കോപി അടക്കം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഇപ്പോൾ വിവാദത്തിൽ ആയ സി ഐ വിനോദ് മുൻപ് കുറ്റ്യാടി സി ഐ ആയി ജോലി ചെയ്തപ്പോൾ അടുക്കത്ത് പള്ളി മുതവല്ലിയെ പെരുന്നാൾ ദിവസം തല്ലിയ ഒരു സംഭവം ഉണ്ടായിരുന്നു കോവിഡിന്റെ തുടക്കം ആയിരുന്നു… അന്ന് അദ്ദേഹത്തിന് എതിരെ സംയുക്ത മഹല്ല് കമ്മറ്റി നൽകിയ പരാതി ആണിത്…

സി പി എം പാർട്ടി മെമ്പർ ആയ ശരീഫ് നെല്ലിയുള്ളതിൽ ആയിരുന്നു പള്ളി മുതവല്ലി എന്നതാണ് രസം!!

നിലപാട്‌ ഒരിക്കൽ കൂടി:
താൽകാലികമായി ആ ഉമ്മയുടെ കൂടെ തന്നെ!!