പത്തനാപുരം:
അച്ചന്‍കോവില്‍ ഗിരിവര്‍ഗ കോളനിയിലെ കുടിവെള്ളപദ്ധതിയുടെ വൈദ്യുതി കണക്ഷന് കെ എസ് ഇ ബി വിച്ഛേദിച്ചു. ഇതോടെ വേനല്‍ക്കാലത്ത് കനത്ത ജലക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ നൂറിലധികം ആദിവാസി കുടുംബങ്ങള്‍ ദുരിതത്തിലായി. ആര്യങ്കാവ് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന അച്ചൻകോവിൽ ഒന്നാം വാർഡ് ഗിരിവർഗ കോളനിയില്‍ മൂന്ന് കുടിവെള്ള പദ്ധതി ആണുള്ളത്.
പട്ടികവര്ഗവകുപ്പിന്റേതും ബ്ലോക്ക് പഞ്ചായത്തിന്റെയും ആദിവാസി വനസംരക്ഷണസമിതിയുടെയും മേല്‍നോട്ടത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ വൈദ്യുതി ബില്‍ അടക്കുന്നത് ഗ്രാമപഞ്ചായത്താണ്. കഴിഞ്ഞ ഒരുവർഷക്കാലമായി പഞ്ചായത്ത് മൂന്ന് പമ്പിങ് സ്റ്റേഷനുകളിലെയും ബില്ല് അടച്ചിട്ടില്ലെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്.
ഗിരിവർഗ കോളനിയിലെ 142 കുടുംബങ്ങള്‍ ഈ പദ്ധതികളില്‍ നിന്നുള്ള ജലമാണ് ഉപയോഗിക്കുന്നത്. കുടിവെള്ളം കിട്ടാതായതോടെ എറെ ബുദ്ധിമുട്ടിലാണ് കുടുംബങ്ങള്‍.