Thu. Nov 20th, 2025
കിഴക്കമ്പലം:

ചേലക്കുളം ഊത്തിക്കരയിലെ വാടക വീട്ടിൽ തിരുവനന്തപുരം ദക്ഷിണ മേഖല കമ്മിഷണറും സംഘവും നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്നു ശേഖരം പിടികൂടി. അറയ്ക്കപ്പടിയിലുള്ള സ്വകാര്യ കോളജിലെ 3 വിദ്യാർത്ഥികൾ അറസ്റ്റിലായി. ഈ വീട്ടിലെ താമസക്കാരാണിവർ. 15 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹഷീഷ് ഓയിലും, 3 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

4 വിദ്യാർത്ഥികളാണു സംഘത്തിലുള്ളതെന്നും എക്‌സൈസ് സംഘം വീട്ടിലെത്തിയതോടെ ഒരാൾ കടന്നുകളഞ്ഞതായും അധികൃതർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കെത്തിയ അന്വേഷണ സംഘം രാത്രിയിലും പരിശോധന തുടർന്നു. ദക്ഷിണ മേഖല എക്‌സൈസ് കമ്മിഷണറേറ്റ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ്, കുന്നത്തുനാട് എക്‌സൈസ് സിഐ സുമേഷ്, മാമല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.