Wed. Dec 18th, 2024
വടക്കാഞ്ചേരി:

കൊവിഡ് രൂക്ഷതയിൽ നാട് ആശങ്കപ്പെടുമ്പോഴും ഉപയോഗിച്ച മാസ്കുകൾ കൂട്ടത്തോടെ പാതയോരങ്ങളിൽ തള്ളുന്നു. അത്താണി- മെഡിക്കൽ കോളേജ് പാതയോരങ്ങളിൽ വൻതോതിലാണ് മാസ്കുകളും മറ്റു മാലിന്യങ്ങളുമുൾപ്പെടെ തള്ളിയിട്ടുള്ളത്. എൻ 95 , സർജിക്കൽ മാസ്കുകൾ എന്നിവയൊക്കെ കൂട്ടത്തോടെ നേരിട്ടും പ്ലാസ്റ്റിക് കവറുകളിലാക്കിയും നിക്ഷേപിച്ചിരിക്കുകയാണ് ഇവിടെ.

വിജനമായ പ്രദേശമായതിനാൽ മാലിന്യംതള്ളുന്നവരുടെ കേന്ദ്രം കൂടിയാണ് ഈ മേഖല. കാൽനടയാത്രികരിലൂടെയും മറ്റും രോഗവ്യാപനത്തിനു കാരണമായേക്കാവുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.