Sat. Jul 26th, 2025
കൊല്ലം:

കൊല്ലം അഷ്ടമുടിയിൽ വ്യക്കരോഗിക്ക് നേരെ ഗുണ്ടാ ആക്രമണം. തലയ്ക്ക് അടിയേറ്റ അഷ്ടമുടി സ്വദേശി പ്രകാശ് ചികിത്സയിൽ. മർദ്ദനം തടയാനെത്തിയ സഹോദരിക്കും അടിയേറ്റു.

ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രകാശിനെ രണ്ട് ബൈക്കിലായി എത്തിയ സംഘം വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.