Mon. Dec 23rd, 2024
യുഎസ്:

കാനഡ-യുഎസ് അതിർത്തിയിൽ നാല് ഇന്ത്യക്കാർ തണുത്ത് മരിച്ചു. പിഞ്ച് കുഞ്ഞും സ്ത്രീയും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. കാനഡ- യുഎസ് അതിര്‍ത്തിയിലെ എമേഴ്‌സണ് സമീപത്താണ് അപകടം. കുടുംബം അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടേയാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.

മനുഷ്യക്കടത്തു സംഘത്തിലേതെന്ന് സംശയിക്കുന്ന ഒരു അമേരിക്കന്‍ പൗരന്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.