Sat. Jan 18th, 2025
കൊച്ചി:

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വീണ്ടും വാദം കേൾക്കും.

ദിലീപ് അടക്കം മുഴുവൻ പ്രതികളും ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൻ ചോദ്യംചെയ്യലിന് ഹാജരാകണം. ഞായറാഴ്ചയും തിങ്കളാഴ്ചയും ദിലീപിനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച അന്വേഷണ പു​രോഗതി കോടതിയെ അറിയിക്കണം.

അതേസമയം ചോദ്യം ചെയ്യലിന് ആറുമണിക്കൂർ വരെ ഹാജരാകാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ദിലീപ് ​കോടതിയെ അറിയിച്ചു.

ജാമ്യം നൽകിയാൽ അന്വേഷണത്തിൽ ഇടപെടരുതെന്നും എങ്കിൽ ജാമ്യം റദ്ദാക്കുമെന്നും ഹൈകോടതി പറഞ്ഞു. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.