Mon. Dec 23rd, 2024
സന:

അബുദാബി ആക്രമണത്തിന്റെ ഉത്തരവാദിത്വം യമനിലെ ഹൂതി വിമതർ ഏറ്റെടുത്തതിന് പിന്നാലെ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം യമനില്‍ വ്യോമാക്രമണം ശക്തമാക്കി. ഹൂതി ശക്തികേന്ദ്രങ്ങളില്‍ വന്‍ ആള്‍നാശം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ഹൂതി വ്യോമയാന അക്കാദമി തലവൻ അബ്ദുല്ല ഖാസിം അൽ ജുനൈദും ഭാര്യയും 25 വയസ്സുള്ള മകനും കൊല്ലപ്പെട്ടതായി ഹൂതികളുടെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

2019 ന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്. വ്യോമാക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കടുത്ത ഭാഷയിൽ വിമർശിച്ചു.
പരമാവധി സംയമനം പാലിക്കാനും സംഘർഷം കൂടുതൽ വഷളാകുന്നത് തടയാനും എല്ലാവരും തയ്യാറാകണമെന്ന് ഗുട്ടെറസ് പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി യോ​ഗം ചേരണമെന്ന് യുഎഇ ആവശ്യപ്പെട്ടു.