Wed. Jan 22nd, 2025

സൂരറൈ പൊട്രിന്​ ശേഷം തമിഴ്​ നടൻ സൂര്യയുടേതായി ആമസോൺ പ്രൈമിലൂടെ പുറത്തുവന്ന ചിത്രമായിരുന്നു ജയ്​ ഭീം. ​മികച്ച ചി​ത്രമെന്ന നിലയിൽ രാജ്യമെമ്പാടും ചർച്ചയായി മാറിയ ജയ്​ ഭീമിനെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായും നിരൂപകർ തെരഞ്ഞെടുത്തിരുന്നു. സൂര്യ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ പ്രമേയം തമിഴ്നാട്ടിലെ ജാതിവിവേചനമായിരുന്നു.

ജയ് ഭീമിനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ലോകസിനിമയിലെ പരമോന്നത പുരസ്കാരമായ ഓസ്കറിന്‍റെ(അക്കാദമി അവാര്‍ഡ്) ഔദ്യോഗിക യു ട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ജ്ഞാനവേൽ സംവിധാനം ചെയ്​ത ചിത്രം. 2022-ലെ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം എന്‍ട്രി നേടിയിരുന്നു.

ജയ്ഭീമിലെ ഒരു രംഗമാണ് ഓസ്കർ യൂട്യൂബ്​ ചാനലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഓസ്‌കറിൽ നിന്ന് അഭിമാനകരമായ ബഹുമതി നേടുന്ന ആദ്യത്തെ തമിഴ് ചിത്രം കൂടിയാണ് ജയ് ഭീം. ഈ അഭിമാനനിമിഷത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.