Mon. Dec 23rd, 2024

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുഴു’ ഒടിടി റിലീസിന്. ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്യും. ലെറ്റ്‌സ് ഒടിടി ഗ്ലോബലിന്റെ പേജിലൂടെയാണ് റിലീസ് വിവരം പുറത്തുവന്നത്.

നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ മാനേജരും മേക്കപ്പ് മാനുമായ എസ് ജോർജ്ജ് ആണ് നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.

‘ഉണ്ട’ എന്ന ചിത്രത്തിന് ശേഷം ഫർഹാദിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഷർഫു, സുഹാസ് എന്നിവർക്കൊപ്പമാണ് ഹർഷദ് ഈ ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പുഴുവിലേതെന്നാണ് റിപ്പോർട്ടുകൾ. തേനി ഈശ്വറാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.