Wed. Jan 15th, 2025
തിരുവനന്തപുരം:

വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ചു മരിച്ചു. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിത കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെയാണ് ഇവർക്ക് കൊവിഡ് പരിശോധിച്ച് രോഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രിയിൽ മരണം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് ഇവരെ മരണപ്പെട്ടതായി കണ്ടതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

താലൂക്കാശുപത്രിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് കല്ലറയിൽ പുതുതായി തുടങ്ങിയ സി എഫ്എൽ ടിസിയിൽ സരിതയ്ക്ക് ഡ്യൂട്ടി ലഭിച്ചതും അങ്ങോട്ട് മാറിയതും. 52 വയസ്സായിരുന്നു. സരിതയെ കൂടാതെ വർക്കലയിലെ നിരവധി ആരോഗ്യപ്രവർത്തകർക്ക് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.