Wed. Jan 22nd, 2025
പ​റ​വൂ​ർ:

പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സി‍ൻറെ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റി​ൽ യു​വാ​വ് ക​മ​ന്‍റ്​ ഇ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ ടൗ​ണി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്നി​രു​ന്ന ദി​ശ ബോ​ർ​ഡു​ക​ൾ നീ​ക്കി. മു​നി​സി​പ്പ​ൽ ക​വ​ല​ക്ക് സ​മീ​പം ടൂ​റി​സം വ​കു​പ്പ് സ്ഥാ​പി​ച്ച ദി​ശ ബോ​ർ​ഡു​ക​ൾ യാ​ത്ര​ക്കാ​രു​ടെ ത​ല​യി​ലേ​ക്ക് വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ന്ത്യാ​ട്ടു​കു​ന്നം സ്വ​ദേ​ശി കെ എ​സ് നി​ഖി​ലാ​ണ് മ​ന്ത്രി​യു​ടെ ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ ഞാ​യ​റാ​ഴ്ച ക​മ​ന്‍റ്​ ചെ​യ്ത​ത്.

ര​ണ്ടു​മാ​സം മു​മ്പ്​ നി​ഖി​ൽ ടൂ​റി​സം വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വ​കു​പ്പി‍ൻറെ പ്ലാ​നി​ങ് വി​ഭാ​ഗ​മാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പ്ലാ​നി​ങ് വി​ഭാ​ഗ​ത്തി​ന് മെ​യി​ൽ അ​യ​ച്ചി​ട്ടും ഫോ​ൺ വി​ളി​ച്ചു​പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന്​ ക​മ​ന്‍റി​ൽ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ബോ​ർ​ഡു​ക​ൾ നീ​ക്കി.