Sat. May 17th, 2025
കോട്ടയം:

കോട്ടയത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് 16 പേർക്ക് പരിക്ക്. എം സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ ആണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 2.15 ഓടെ ആയിരുന്നു അപകടം.

കോതമംഗലത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരാളുടെ പരിക്ക് ഗുരുതരമെന്ന് സൂചന.