Wed. Jan 22nd, 2025
കാ​സ​ർ​കോ​ട്​:

കെ എ​സ് ​ആ​ര്‍ ടി ​സി‍ ബ​സി‍ൻറെ യാ​ത്ര മു​ട​ക്കാ​ൻ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ത്ത് സ്വ​കാ​ര്യ ബ​സ്​ ഡ്രൈ​വ​ർ. കാ​സ​ർ​കോ​ട്ടു​നി​ന്നും കു​റ്റി​ക്കോ​ലി​ലേ​ക്ക് ​പു​റ​പ്പെ​ട്ട കെ എ​സ് ​ആ​ർ ​ടി സി ബ​സി​​നെ​യാ​ണ്​ കു​റ്റി​ക്കോ​ലി​ൽ​വെ​ച്ച്​ സ്വ​കാ​ര്യ​ബ​സ്​ ഡ്രൈ​വ​ർ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ബ​സി‍ൻറെ താ​ക്കോ​ൽ ഊ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി​യ​തി​ന് കെ ​എ​സ് ​ആ​ര്‍ ടി ​സി ബ​സ് ഡ്രൈ​വ​ര്‍ വി ​ബി സു​രേ​ഷ്ബാ​ബു​വി‍‍ൻറെ പ​രാ​തി​യി​ല്‍ കാ​സ​ര്‍കോ​ട് -പൊ​യി​നാ​ച്ചി- ബ​ന്ത​ടു​ക്ക-​ബ​ളാ​ന്തോ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സി‍ൻറെ ഡ്രൈ​വ​റെ ബേ​ഡ​കം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് കു​റ്റി​ക്കോ​ല്‍ ടൗ​ണി​ലാ​ണ് സം​ഭ​വം. കാ​സ​ര്‍കോ​ട്ടു​നി​ന്ന് പു​റ​പ്പെ​ട്ട കെ എ​സ് ​ആ​ര്‍ ടി ​സി‍ ബ​സ് കു​റ്റി​ക്കോ​ലി​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ന്‍ നി​ര്‍ത്തി​യ​താ​യി​രു​ന്നു. പി​റ​കി​ല്‍നി​ന്നെ​ത്തി​യ സ്വ​കാ​ര്യ​ബ​സ് കെ എ​സ് ​ആ​ര്‍ ടി ​സി‍ ബ​സി​ന് കു​റു​കെ റോ​ഡി​ല്‍ നി​ര്‍ത്തി​യി​ട്ടു.

സ്വ​കാ​ര്യ​ബ​സി​ല്‍നി​ന്ന് ഇ​റ​ങ്ങി​വ​ന്ന ഡ്രൈ​വ​ര്‍ കെ എ​സ് ​ആ​ര്‍ ടി ​സി‍ ബ​സി‍ൻറെ ഡ്രൈ​വ​റു​ടെ വാ​തി​ല്‍ തു​റ​ന്ന്​ താ​ക്കോ​ല്‍ വ​ലി​ച്ചൂ​രു​ക​യാ​യി​രു​ന്നു. കെ എ​സ് ​ആ​ര്‍ ടി ​സി‍ ബ​സ് ഡ്രൈ​വ​റെ അ​ധി​ക്ഷേ​പി​ച്ച്​ സ്വ​കാ​ര്യ ബ​സ് ഓ​ടി​ച്ചു​പോ​യി. പെ​രു​വ​ഴി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക്​ കെ എ​സ് ​ആ​ര്‍ ടി ​സി‍ ടി​ക്ക​റ്റ്​ തു​ക തി​രി​ച്ചു​ന​ൽ​കി. പാ​ണ​ത്തൂ​രി​ലേ​ക്ക് വ​രെ ടി​ക്ക​റ്റ്​ എ​ടു​ത്ത യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധു​മു​ട്ടി​യാ​ണ്​ യാ​ത്ര തു​ട​ർ​ന്ന​ത്.