Sat. Jan 18th, 2025
തിരുവനന്തപുരം:

നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സി ബി ഐ അഞ്ചാം ഭാഗത്തിൻ്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്​.

മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്​. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 60 ദിവസങ്ങളോളം പിന്നിട്ടിരുന്നു.

മമ്മൂട്ടിയുടെയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഭീഷ്മപര്‍വമാണ്. പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പുഴുവാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്​.