Mon. Dec 23rd, 2024
വാഷിങ്ടൺ:

മോഷ്ടിച്ച ആപ്പിൾ ഉത്പന്നങ്ങൾ ഓൺലൈൻ വഴി വിൽപന നടത്തിയതിന് ഇന്ത്യൻ വംശജന് യു എസിൽ 66 മാസം തടവ്. 36കാരനായ ചൗളയെയാണ് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി കാതറീൻ സി ബ്ലെയ്ക് ശിക്ഷിച്ചത്. 713,619 ഡോളർ പിഴയുമൊടുക്കും. ചൗള ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങിയ ക്രിസ്റ്റി സ്റ്റോക്കിനെയും ശിക്ഷിച്ചിട്ടുണ്ട്.

2013നും 2018നുമിടെയാണ് ക്രിസ്റ്റി 3000ത്തിലേറെ ഐപോഡുകൾ മോഷ്ടിച്ചത്. ഇക്കാലയളവിൽ ന്യൂ മെക്സി​ക്കോയിലെ സ്കൂളിൽ തദ്ദേശീയ അമേരിക്കൻ വിദ്യാർത്ഥികൾക്ക് ആപ്പിൾ ഐപോഡുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ മേൽനോട്ടം ക്രിസ്റ്റിക്കായിരുന്നു. ചൗളയുടെ കൂട്ടാളി ജയിംസ് ബ്ലെൻഡറെ ഒരു വർഷം തടവിനും ശിക്ഷിച്ചു.