Mon. Dec 23rd, 2024

നടൻ ദിലീപി​ന്റെയും സഹോദരൻ അനൂപി​ന്റെയും വീട്ടിൽ റെയ്ഡ്. തെളിവുകൾ തേടി ക്രൈംബ്രാഞ്ച് സംഘമാണ് റെയ്ഡിനെത്തിയത്. ക്രൈം ബ്രാഞ്ചി​ന്റെ പ്രത്യേക സംഘമാണ് പരിശോധനക്ക് എത്തിയത്.

നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്ത കേസിലാണ് തെളിവുകൾ തേടി അന്വേഷണ സംഘം റെയ്ഡിനെത്തിയത്. ദിലീപി​ന്റെ ആലുവ തോട്ടക്കാട്ടുകരയിലുള്ള പത്മസരോവരം വീട്ടിലാണ് റെയ്ഡ്.

ക്രൈം ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുളള സംഘമാണ് എത്തിയത്. പത്മസരോവരം വീട്ടിലെ ഹാളിൽവെച്ചാണ് ഗൂഡാലോചന നടന്നത് എന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്.